വളരെ ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന അവസ്ഥ; 'ലൈഗര്‍' പരാജയത്തില്‍ ചാര്‍മി കൗര്‍


പുരി ജഗന്നാഥ്, ചാർമി കൗർ, വിജയ് ദേവേരക്കൊണ്ട, ലൈഗറിലെ രംഗം

വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത 'ലൈഗറി'ന് ലഭിക്കുന്ന തണുത്ത പ്രതികരണത്തില്‍ നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗര്‍. ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ചാര്‍മി ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്ന് ചാര്‍മി പറഞ്ഞു.

2020-ലാണ് 'ലൈഗര്‍' ചിത്രീകരണം ആരംഭിച്ചത്. 2019-ല്‍ കരണ്‍ ജോഹറിനെ കണ്ട് സംസാരിക്കുകയും സിനിമയുടെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതും പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് 'ലൈഗര്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്- ചാര്‍മി പറഞ്ഞു.

റിലീസിനെത്തി നാല് ദിവസം പിന്നിടുമ്പോള്‍ 43 കോടിയാണ് ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 25 കോടി കോടിയോളവും' തെന്നിന്ത്യയില്‍നിന്നു നേടാനായത് 12 കോടി. ദുബായില്‍ കഴിഞ്ഞ ദിവസം ഇന്ത്യ-പാക് മത്സരത്തിലും 'ലൈഗറി'ന്റെ പ്രമോഷനുമായി വിജയ് ദേവരകൊണ്ട എത്തിയിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ വരുമാനം 77 ശതമാനത്തോളം ഇടിഞ്ഞു.

അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഫ്, ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: charmi kaur on Liger Movie failure Vijay Deverakonda Ananya Pandey Film Box office collection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented