ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചാര്‍ലിയുടെ തമിഴ് റീമേക്ക് വരുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് കാലമേറെയായി. മാര എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖറിന്റെ റോളിലെത്തുന്നത് മാധവനാണ്. 

പാര്‍വതി അഭിനയിച്ച ടെസ എന്ന കഥാപാത്രമായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. വിക്രം വേദയ്ക്കു ശേഷം മാധവനും ശ്രദ്ധയും ജോഡികളായെത്തുന്ന ചിത്രമാണിത്. നേരത്തെ സായ് പല്ലവി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. അപര്‍ണ ഗോപിനാഥിന്റെ റോളില്‍ ശിവദയുമെത്തും. 

നവാഗതനായ ദിലീപ് ആണ് സംവിധാനം. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ദിലീപ്. സായ് പല്ലവിയെ നായികയാക്കി സംവിധായകന്‍ എ എല്‍ വിജയ് ആണ് ചാര്‍ലിയുടെ തമിഴ് റീമേക്ക് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ആ പ്രൊജക്ട് നടന്നില്ല. അതിനു ശേഷം ദിലീപ് ആ പ്രൊജക്ട് ഏറ്റെടുക്കുകയായിരുന്നു.

sradha srinath

Content Highlights : charlie tamil remake maara madhavan sradha srinath shivada