ടികളുടെ വെളിപ്പെടുത്തലുകളില്‍ ആടിയുലയുന്ന ഹോളിവുഡിനെ ഞെട്ടിച്ച് മറ്റൊരു ലൈംഗികാതിക്രമണ വിവാദം കൂടി. പഴയകാല നായകന്‍ ചാര്‍ളി ഷീനാണ് ആരോപണവിധേയന്‍. പ്ലാറ്റൂണ്‍, വാള്‍ സ്ട്രീറ്റ്, യങ് ഗണ്‍സ്, ഐയ്റ്റ് മെന്‍ ഔട്ട്, ത്രീ മസ്‌കെറ്റേഴ്‌സ് എന്നിവയിലെ നായകനായ ചാര്‍ളി മുപ്പത് വര്‍ഷം മുന്‍പ് അന്ന് ബാലതാരമായിരുന്ന സഹനടൻ കോറെ ഹൈമിനെ ബലാത്സംഗം ചെയ്തു എന്നാണ് വെളിപ്പെടുത്തല്‍.

ഹൈമിന്റെ സുഹൃത്തും നടനുമായ ഡൊമിനിക് ബ്രാസിയയാണ് മുപ്പത് വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗക്കഥ അമേരിക്കന്‍ ടാബ്ലോയ്ഡായ ദി നാഷണല്‍ എന്‍ക്വയററിലൂടെ വെളിപ്പെടുത്തിയത്. എച്ച്.ഐ.വി. ബാധിതനാണ് ചാര്‍ളി ഷീന്‍. മയക്കുമരുന്നുകള്‍ക്ക് അടിമയായ ഹൈമാവട്ടെ മുപ്പത്തിയെട്ടാം വയസ്സില്‍ മരിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുന്‍പാണ് കടുത്ത വാക്‌സിന്‍ വിരോധി കൂടിയായ ചാര്‍ളി ഷീന്‍ താന്‍ എച്ച്.ഐ.വി. ബാധിതനാണെന്ന് തുറന്നുപറഞ്ഞത്.

1986ല്‍ പുറത്തിറങ്ങിയ ലൂക്കാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ സമയത്തായിരുന്നു ബലാത്സംഗം എന്ന് ഡൊമനിക് ബ്രാസിയ വെളിപ്പെടുത്തി. ഷീനിന് അന്ന് പത്തൊന്‍പതും ഹൈമിന് പതിമൂന്നും വയസ്സായിരുന്നു  പ്രായം. ഹൈം തന്നെയാണ് ഇക്കാര്യം  പണ്ട് തന്നോട് പറഞ്ഞതെന്നും ബ്രാസിയ പറഞ്ഞു.

charlie Sheen
ചാർളിയും ഹൈമും ലൂക്കാസിന്റെ ചിത്രീകരണ സമയത്ത്. Photo Courtesy: 20th Century Fox Film Corp

ലൂക്കാസിന്റെ ചിത്രീകരണത്തിന്റെ സമയത്ത് ഷീനും ഹൈമും തമ്മില്‍ പല തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ഷീന്‍ ഒരിക്കല്‍ പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ചതോടെ ഹൈം ആ ബന്ധം ഉപേക്ഷിച്ചു.  ഷീനിന് ഈ ബന്ധം തുടരണം എന്നുണ്ടായിരുന്നെങ്കിലും ഹൈം വഴങ്ങിയില്ല. പിന്നീട് കുറേക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോഴായിരുന്നു ഷീന്‍ ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.

എന്നാല്‍, ഈ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ചാര്‍ളി ഷീന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

2010ലാണ് മുപ്പത്തിയെട്ടാം വയസ്സില്‍ ഹൈം മരിക്കുന്നത്. ഹൈം ബോളിവുഡിലെ വമ്പന്‍ താരങ്ങളില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്ന് നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. ഹൈമിനൊപ്പം നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച കോറി ഫെല്‍ഡ്മാന്‍ അന്നു നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് തുടക്കമിട്ടത്.

ഹോളിവുഡിലെ ബാലപീഡനത്തിന്റെ ഇരകളാണ് താനും ഹൈമുമെല്ലാമെന്നാണ് ഫെല്‍ഡ്മാന്‍ തന്റെ ആത്മകഥയായ കോറിയോഗ്രാഫിയില്‍ വെളിപ്പെടുത്തിയത്. എന്നോടും ഹൈമിനോടും ഇതൊക്കെ ചെയ്തവര്‍ ഇന്നും സിനിമാരംഗത്ത് സജീവമാണ്. ഈ മേഖലയിലെ ഏറ്റവും ശക്തരും ധനാഢ്യരുമായി അവര്‍ വിരാജിക്കുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് ആവശ്യമില്ല. എന്റെ മരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സത്യമൊക്കെ എന്നെങ്കിലുമൊരിക്കല്‍ പുറത്തുവരും-നാലു വര്‍ഷം മുന്‍പ് ഫെല്‍ഡ്മാന്‍ പറഞ്ഞു.

ഹൈമിന്റെ അമ്മ ജൂഡി അന്നിത് നിഷേധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഫെല്‍ഡ്മാന്റെ അന്നത്തെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഡൊമിനിക് ബ്രാസിയ നടത്തിയ വെളിപ്പെടുത്തല്‍. ഫെല്‍ഡ്മാന്റെ ആരോപണത്തെ കുറിച്ച് ലോസ് ആഞ്ജലീസ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: Charlie Sheen Corey Haim  Dominick Brascia rape hollywood sex scandal sexual assault child actor paedophile ring