ചാർലി തമിഴ് പതിപ്പിന്റെ 50 ശതമാനം ചിത്രീകരണവും പൂർത്തിയായി


ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് മാരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

-

നുവരിയില്‍ ചിത്രീകരണം ആരംഭിച്ച തമിഴ് സിനിമ 'മാര'യുടെ 50 ശതമാനത്തോളം രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തിയ ചാര്‍ളിയുടെ തമിഴ് പതിപ്പാണ് മാര.

ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് മാരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രം വേദയാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. കഴിഞ്ഞ ദിവസം മാധവന്‍ തന്റെ 50-ാം ജന്മദിനം ആഘോഷിച്ചിരുന്നു. ഈ അവസരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ലോക്ക്ഡൗണിന് ശേഷം ഉടനടി തന്നെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് മാര സംഘം. ഘട്ടം ഘട്ടമായി ചെയ്യുന്നതിന് പകരം ഒരുമിച്ച് തന്നെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ളി. മാരയും ഒരു മുഴുനീള പ്രണയചിത്രമായിരിക്കുമെന്നാണ് പറയുന്നത്. നവാഗതനായ ദിലീപ് കുമാറാണ് 'മാര' സംവിധാനം ചെയ്യുന്നത്. 40 വയസുകാരന്റെ കഥാപാത്രമാണ് ഇതില്‍ മാധവന്‍ ചെയ്യുന്നത്. അതേസമയം, കോളേജ് വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വേഷമായിരിക്കും ശ്രദ്ധ അവതരിപ്പിക്കുന്നത്.

Content Highlights: Charlie's tamil remake Maara to complete remaining shooting after lockdown in a stretch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented