ചിരിപ്പിക്കാൻ ഉർവശി വീണ്ടും, കൂട്ടിന് ​ഗുരുസോമസുന്ദരവും കലൈയരസനും; ചാൾസ് എന്റർപ്രൈസസ് പോസ്റ്റർ


പാ രഞ്ജിത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസന്റെ ആദ്യ മലയാളചിത്രംകൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. 

ചാൾസ് എൻറർപ്രൈസസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ | ഫോട്ടോ: www.facebook.com/subhash.lalitha.subrahmanian

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഉർവ്വശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുജിത് ശങ്കർ, സുർജിത് ​ഗോപിനാഥ്, സുധി പറവൂർ, മണികണ്ഠൻ, അഭിജ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാ രഞ്ജിത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസന്റെ ആദ്യ മലയാളചിത്രംകൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.

സ്വരൂപ് ഫിലിപ്പാണ് ഛായാ​ഗ്രഹണം. സുബ്രഹ്മണ്യൻ കെ.വി സം​ഗീത സംവിധാനവും മനു ജ​ഗദ് കലാസംവിധാനവും നിർവഹിക്കുന്നു. അച്ചു വിജയനാണ് എഡിറ്റിങ്. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമാണം.

Content Highlights: charles enterprises poster, urvashi, guru somasundaram, kalaiyarasan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented