ചാൾസ് എന്റർപ്രൈസസ് സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: www.facebook.com/subhash.lalitha.subrahmanian
'ചാൾസ് എന്റർപ്രൈസസ്' എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് മുതൽ അണിയറ പ്രവർത്തകർ ചിത്രത്തിന്റെതായി പുറത്ത് വിടുന്ന ഓരോ വാർത്തകളും സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. അവസാനം ചിത്രത്തിന്റെതായി പുറത്തുവന്ന ഗണപതിയുടെ വാഹനമായ എലിയുടെ ക്യാരറ്റർ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ വളരെ വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. ഇപ്പോൾ ഇതാ ആദ്യം മുതൽ ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളിലെ ഗണപതിഭഗവാന്റെ സാന്നിധ്യം പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ്. ചിത്രം ഫാന്റസി വിഭാഗത്തിൽപ്പെടുന്നതാണെന്നും അതല്ല മലയാളത്തിൽ അത്ഭുത മെഗാഹിറ്റായിമാറിയ മാളികപ്പുറംപോലെ ഉള്ള സിനിമയാണ് ഇതെന്നതിന്റെ സൂചനയാണെന്നും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയാലോകത്ത് നടക്കുന്ന ചർച്ച.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശിയാണ് ചാൾസ് എന്റർപ്രൈസസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിരിക്കുന്നത്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രം എന്ന് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ചാൾസ് എന്റർപ്രൈസസ്.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉർവ്വശിക്കും കലൈയരസനും പുറമേ ബാലുവർഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിർമ്മാണം പ്രദീപ് മേനോൻ, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം - മനു ജഗദ്, സംഗീതം - സുബ്രഹ്മണ്യൻ കെ വി ഗാനരചന -അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി,സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു പശ്ചാത്തല സംഗീതം - അനൂപ് പൊന്നപ്പൻ എഡിറ്റിംഗ് -അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം -ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആർ മേക്കപ്പ് - സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് മെയ് മാസത്തിൽ പ്രദർശനത്തിനെത്തിക്കും.
Content Highlights: charles enterprises movie updates, kalaiyarasan, urvashi, balu varghese and guru somasundaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..