കങ്കണ റണൗട്ട്, ചന്ദ്രമുഖിയിലെ രംഗത്തിൽ ജ്യോതിക | Photo : PTI, Screengrab
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ തലൈവിക്ക് പിന്നാലെ വീണ്ടും തമിഴ് സിനിമയിലേക്ക് കങ്കണ റണൗട്ട്. രാഘവ ലോറന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചന്ദ്രമുഖി-2ല്‍ കങ്കണ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസില്‍ ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി-2.
നിലവില്‍ ചിത്രീകരണത്തിലുള്ള എമര്‍ജന്‍സി എന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കങ്കണ ചന്ദ്രമുഖി 2-ല്‍ ജോയിന്‍ ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിലായിരിക്കും കങ്കണ ഭാഗമാകുക. നിലവില്‍ ഒന്നാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കവേയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ജ്യോതികയായിരുന്നു സിനിമയുടെ ഒന്നാം ഭാഗത്തിലെ നായിക.
പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആര് ഡി രാജശേഖറും സംഗീതം എം എം കീരവാണിയും നിര്‍വ്വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Content Highlights: chandramukhi 2 kangana ranaut to costar raghava lawrence
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..