മരവിപ്പ് ! മൃതദേഹങ്ങളില്‍ എല്ലാ അവയവങ്ങളുമുണ്ടോ എന്ന് ഉറപ്പുവരുത്തണം- ചന്തുനാഥ്


ചന്ദുനാഥ്, ഇലന്തൂരിലെ ഇരകളുടെ മൃതദേഹം പുറത്തെടുക്കുന്നു

ഇലന്തൂരിലെ നരബലിക്ക് പിന്നില്‍ മറ്റെതേങ്കിലും ഇടപെടലുകളുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തണമെന്ന് നടന്‍ ചന്തുനാഥ്. അതല്ല നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണ് കാരണമെങ്കില്‍ കഷ്ടമാണെന്നും സംഭവത്തില്‍ മരവിപ്പ് തോന്നുന്നുവെന്നും ചന്തുനാഥ് കുറിച്ചു.

ചന്തുനാഥിന്റെ കുറിപ്പ്

അവിശ്വസനീയമാണ്
തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022-ല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും...

മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകള്‍ ഈ അരുംകൊലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം. അതല്ല 'primary motive' നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍ ...ഹാ കഷ്ടം എന്നെ പറയാനുള്ളു..മരവിപ്പ്..

കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26-ന് രജിസ്റ്റര്‍ ചെയ്ത തിരോധാന കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.

സംഭവത്തില്‍ തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്-ലൈല എന്നിങ്ങനെ പേരുള്ള ദമ്പതികളും ഏജന്റായി പ്രവര്‍ത്തിച്ച പെരുമ്പാവൂര്‍ സ്വദേശി ശിഹാബ് എന്ന മുഹമ്മദ് ശാഫിയുമാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യംചെയ്തതോടെ കേരളം ഞെട്ടിയ നരബലിയുടെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു.

ഇലന്തൂരിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫിയും ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


Content Highlights: Chandhunadh actor, elanthoor human sacrifice, bhagaval singh, laila shafia actor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented