'പരീത് പണ്ടാരി' എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ് ഒരുക്കുന്ന പുതിയ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ചലച്ചിത്രം' എന്നാണ് പേര്.

ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിരവധി പ്രവാസികളും അഭിനയിക്കുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനും, സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ആഡ്‌സ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം.പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം ആണ്. ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും, ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്റ്റി ജോബിയും, ഡിസൈന്‍ അനുലാലും നിര്‍വ്വഹിക്കുന്നു.വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

Content Highlights: Chalachithram Movie gafoor y elliyaas new movie