വിശാല്‍ നായകനാകുന്ന  'ചക്ര' ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. പുതുമുഖം എം.എസ്. ആനന്ദനാണ് സംവിധായകന്‍. ' വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ ' എന്ന ടാഗുമായി എത്തുന്ന 'ചക്ര' സൈബര്‍ ക്രൈം പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ ത്രില്ലറാണ്. 

നേരത്തേ അണിയറക്കാര്‍ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, 'ഉന്നൈ തൊടുത്താല്‍ മുത്തു ശരം ഞാന്‍ 'എന്ന ഗാന വീഡിയോയ്ക്കും ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.

സൈനിക ഓഫീസറായ നായക കഥാപാത്രമാണ് വിശാലിന്റേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെജീനാ കസാന്‍ഡ്രെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. അനല്‍ അരശാണ്  സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ്  'ചക്ര' നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: Chakra Movie to be released on february 19, Shraddha Srinath, Vishal