വിശാൽ നായകനായെത്തുന്ന ചക്ര എന്ന ചിത്രത്തിന്റെ  മലയാളം ട്രെയിലർ മോഹൻലാൽ പുറത്തിറക്കി. സൈബർ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണിത്. 

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ  ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. തമിഴിൽ കാർത്തി, ആര്യ, തെലുങ്കിൽ റാണാ ദുഗ്ഗുബട്ടി, കന്നഡയിൽ യഷ് എന്നിവരാണ് ട്രെയ്ലർ റിലീസ് ചെയ്തത്. 

വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം. എസ്. ആനന്ദാണ്. ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. 

ശ്രദ്ധാ ശ്രീനാഥ്, റെജിനാ കസാൻഡ്രെ സൃഷ്ടി ഡാങ്കെ, കെ. ആർ. വിജയ, , മനോബാല,റോബോ ഷങ്കർ, വിജയ് ബാബു എന്നിവരാണ് മറ്റു  അഭിനേതാക്കൾ. യുവൻ ഷങ്കർരാജയാണ് സംഗീതം. ബാലസുബ്രഹ്മണ്യമാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Content Highlights: Chakra Movie Malayalam Trailer,  Vishal,  M.S. Anandan, Yuvan Shankar Raja, Shraddha Srinath