ആ കഥ പറയാൻ ഞാൻ ജീവനോടെയുണ്ടാകും... ; ബോസ്മാന്‍ പറയാൻ ബാക്കിവച്ചത്


മൂന്ന് വർഷങ്ങൾക്ക് മുൻപ് ബോസ്മാൻ ഹഫ് പോസ്റ്റിന് നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. ബോസ്മാനെ അഭിമുഖം ചെയ്ത മാറ്റ് ജേക്കബ്സാണ് ഇതു പങ്കുവച്ചത്.

-

പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്വിക് ബോസ്മാന്‍ വിയോ​ഗം ലോകമൊട്ടാകെയുള്ള ആ​രാധകരെ കണ്ണീരണിയിച്ചിരിക്കുകയാണ്. കുടലിലെ കാന്‍സര്‍ ബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ബോസ്മാൻ ലോസ് ആഞ്ജലിസിലെ സ്വവസതിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്ന് സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് രം​ഗത്ത് വന്നിരിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ബോസ്മാൻ ഹഫ് പോസ്റ്റിന് നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. ബോസ്മാനെ അഭിമുഖം ചെയ്ത മാറ്റ് ജേക്കബ്സാണ് ഇതു പങ്കുവച്ചത്. സിനിമ ആവശ്യപ്പെടുന്ന ശാരീരിക മാറ്റങ്ങൾക്ക് വിധേയനാകുന്ന സമയത്തും ബോസ്മാൻ അർബുദ ബാധിതയനായിരുന്നുവെന്ന് കരുതുന്നതായി മാറ്റ് കുറിച്ചു.

ചോദ്യം: നിങ്ങൾ ആദ്യം ബ്ലാക്ക് പാന്തർ ചെയ്തു, പിന്നീട് മാർഷൻ, അതിന് ശേഷം വീണ്ടും ബ്ലാക്ക് പാന്തർ ചെയ്തു. നിങ്ങൾ അതിനായി തടികൂട്ടുകയും മെലിയുകയും വീണ്ടും തടിക്കുകയും ചെയ്തോ?

ഉത്തരം: (തലയാട്ടി ക്ഷീണിതനായപോലെ) അതെയതെ....

ചോദ്യം: നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലേ?

ഉത്തരം: ഓ, നിങ്ങൾക്ക് പോലും അറിയില്ല, നിങ്ങൾക്കും ഒരു ധാരണയുമുണ്ടാകില്ല, ആ കഥ പറയാൻ ഞാൻ ജീവനോടെയുണ്ടാകും- ബോസ്മാൻ പറയുന്നു.

കഥ പറയാൻ ബോസ്മാൻ കാത്തിരുന്നില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മെലിഞ്ഞതും തടിച്ചതുമെല്ലാം അദ്ദേഹം ചികിത്സയിലൂടെ കടന്നുപോകുന്നതുകൊണ്ടായിരിക്കുമെന്നും അഭിപ്രായം ഉയരുന്നു. ''തന്റെ മരണം അദ്ദേഹം ഉറപ്പിച്ചിരിക്കാം, അതുകൊണ്ടാണ് ഇത്രയും നിസ്സം​ഗത. മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്. ഇനി അദ്ദേഹത്തിനത് സാധിക്കില്ലല്ലോ''- മാറ്റ് ജേക്കബ്സിന് മറുപടിയായി ഒരാൾ കുറിച്ചു.

Content Highlights: Chadwick Boseman Black Panther old interview where he hinted at cancer battle goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented