പ്രശസ്ത പോപ് ഗായകന്‍ എ.ഇ മനോഹര്‍ (73) ചെന്നൈയിലെ വസതിയില്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖമായിരുന്നു. സിലോണ്‍ മനോഹര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

70 കളിലെ ഹിറ്റ് ഗാനമായ 'സുരാംഗനി' യിലൂടെ സംഗീതലോകത്ത് തന്റെ സ്ഥാനമുറപ്പിച്ച അദ്ദേഹം തമിഴ്,ശ്രീലങ്കന്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രീലങ്കന്‍ സിനിമ പുറത്തിറങ്ങിയത് 1978 ലായിരുന്നു.

ശിവാജി ഗണേശന്‍ , രജനീകാന്ത് , ധര്‍മേന്ദ്ര തുടങ്ങിയ പ്രശസ്തരായ അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 

Read More: സിലോണ്‍ മനോഹരന്‍; ജയന്റെ വില്ലന്‍, സുരാംഗനിയുടെ കാമുകന്‍

Content highlights: Cylon Manohar, Pop singer, Death, Surangani singer