ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന നടൻ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവർത്തകർ.

നടൻ അജു വർഗീസ്, സംവിധായകരായ ജൂഡ് ആന്റണി, മിഥുൻ മാനുവൽ തോമസ്, അരുൺ ​ഗോപി, നടൻ ആന്റണി വർഗീസ് തുടങ്ങി നിരവധിപേർ പൃഥ്വിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തി.

"ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി. വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ"എന്നാണ് അജു വർ​ഗീസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അജുവിന്റെ കുറിപ്പിന് അഭിനേതാക്കളായ ടൊവിനോ തോമസും ലെനയും പിന്തുണ അറിയിച്ചിട്ടുണ്ട്.

'രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ മിഥുൻ മാനുവേൽ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.

"വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് . തന്റെ സ്വപ്നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും. നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും..."എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

Content Highlights : Celebrities Supports Prithviraj, Cyber attack against Prithviraj onLakshadweep Issue