-
ഒറ്റപ്പാലം വാണിയംകുളത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ 'ഒരു സീസറിന്റെ കുമ്പസാരം' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നിരവധി മദ്യപാനികളുള്ള നാട്ടില്‍ ദിനംപ്രതി തകരുന്ന കുടുംബബന്ധങ്ങളിലേക്കും മദ്യപാനശീലം വിളിച്ചു വരുത്തുന്ന വിനകളിലേക്കും വെളിച്ചം വീശുന്ന ചിത്രം അരുണ്‍ കെ വാണിയംകുളം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും അരുണിന്റേത് തന്നെ.
ചിത്രത്തില്‍ വ്യത്യസ്തമായ കോണിലൂടെയാണ് സംഭവങ്ങല്‍ വിവരിച്ചുപോകുന്നത്. വിനോദ് തോമസ്, അരുണ്‍ കുമാര്‍, മാസ്റ്റര്‍ ഫഹദ് മട്ടായ, മാസ്റ്റര്‍ അശ്വിന്‍, വിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. തായ് പ്രസാദ് ആണ് ഛായാഗ്രഹണം. ശിവജി ക്രാന്തി ആണ് നിര്‍മ്മാണം.
Content Highlights : ceaserinte kumbasaram new malayalam shortfilm
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..