കുഞ്ചാക്കോ ബോബൻ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ | മാതൃഭൂമി, സ്‌ക്രീൻഗ്രാബ്
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. മലയളതാരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സും ടൂര്‍ണമെന്റിനുണ്ട്. മലയാളികളുടെ പ്രിയനടന്‍ കുഞ്ചാക്കോ ബോബനാണ് കേരളാ ടീമിന്റെ നായകന്‍. ഒരു മത്സരത്തിന് ശേഷം ഓട്ടോഗ്രാഫിനായി സമീപിച്ച ആരാധകനോടുള്ള ചാക്കോച്ചന്റെ രസകരമായ ചോദ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ കഴിഞ്ഞ മത്സരം നടന്നത് ജയ്പുരിലായിരുന്നു. മത്സരശേഷം ഓട്ടോഗ്രാഫിനായി എത്തിയ ആരാധകനോട് തന്നെ അറിയുമോ എന്ന് കുഞ്ചാക്കോ ബോബന്‍ ഹിന്ദിയില്‍ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യത്തിനുശേഷം താരം ചിരിക്കുന്നതും കാണാം. ഇതിനിടയില്‍ ഓട്ടോഗ്രാഫ് ലഭിച്ച ഒരാള്‍ താന്‍ മലയാളിയാണെന്നും വിളിച്ചുപറയുന്നുണ്ട്. ഇതുകേട്ട് 'അതുശരി' എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
സി.സി.എല്ലില്‍ കളിച്ച രണ്ടുമത്സരങ്ങളിലും കേരളാ ടീം പരാജയപ്പെട്ടിരുന്നു. ഈ ടൂര്‍ണമെന്റിനിടെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ 'അമ്മ'യും മോഹന്‍ലാലും പിന്‍മാറിയത്. സി.സി.എല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയാണ് ഇതിന് കാരണം. അതേസമയം, താരങ്ങള്‍ക്ക് ലീഗില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. കുഞ്ചാക്കോ ബോബന്‍ നയിക്കുന്ന കേരള സ്ട്രൈക്കേഴ്സില്‍ ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള മുതലായ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്.
2011 -ലാണ് താര സംഘടനകള്‍ ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. 2012-ലാണ് 'അമ്മ' ലീഗില്‍ ചേരുന്നത്.
Content Highlights: ccl 2023 viral moments, kunchacko boban gives autograph to jaipur fan video viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..