സി.ബി.ഐ 5-ൽ മമ്മൂട്ടി | ഫോട്ടോ:Screengrab| https://youtu.be/PKbL-427wms
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ 5: ദ ബ്രയിനിന്റെ ട്രെയിലർ പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സി.ബി.ഐ ഉദ്യോഗസ്ഥൻ കേന്ദ്രകഥാപാത്രമായി വരുന്ന അഞ്ചാമത്തെ ചിത്രമാണിത്. വൻവരവേല്പാണ് ട്രെയിലറിന് ലഭിച്ചത്.
കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എൻ. സ്വാമിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബാസ്കറ്റ് കില്ലിങ് അടിസ്ഥാനമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ജഗതി ശ്രീകുമാർ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. മുകേഷ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ചന്തുനാഥ്, സുദേവ് നായർ, സായ് കുമാർ, ആശാ ശരത്, അൻസിബ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.
അഖിൽ ജോർജാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീത സംവിധാനവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സി.ബി.ഐ 5 നിർമിച്ചത്.
Content Highlights: cbi 5 the brain movie trailer, mammootty, soubin shahir, dileesh pothen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..