സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരു പ്രധാനവേഷത്തില്‍ എത്തുന്ന 'കാസ്റ്റിങ് കാള്‍'ഷൂട്ടിങ് പൂര്‍ത്തിയായി. അഷ്‌റഫ് ഗുരുക്കള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹബിയാണ് നായകവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ രചനയും അഷ്‌റഫ് ഗുരുക്കളാണ്. നാലു വേഷത്തിലാണ് ഹബി ചിത്രത്തില്‍ എത്തുന്നത്.

സിനിമാ നടനാവാൻ ആഗ്രഹിക്കുന്ന സിദ്ധാര്‍ഥ് ശിവ എന്ന യുവാവും അവനെ സഹായിക്കാന്‍ എത്തുന്ന കൂട്ടുകാരും കാസ്റ്റിങ് കോൾ എന്ന ഒരു വലയത്തില്‍ പെട്ട് സിനിമാമോഹം തന്നെ ഉപേക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ മലയാള സിനിമയിലെ ഒരു സംവിധായകന്‍ ശിവയുടെ ഒരു കിക്ക് ബോക്സിങ് മത്സരം കാണാന്‍ ഇടയാവുകയും അതിലൂടെ ശിവ മലയാള സിനിമയിലെ നായകസ്ഥാനത്ത് ഇടം നേടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

നര്‍മ്മം, പ്രണയം, സെന്റിമെന്‍സ്, ആക്ഷന്‍ എന്നിവയ്ക്ക് സിനിമയില്‍ പ്രാധാന്യമുണ്ട്. ഇരുപത്തിമൂന്ന് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മെഹബൂബ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഷറഫ് ഗുരുക്കൾ സിനിമ നിര്‍മിക്കുന്നതും. 

യവനിക ഗോപാലകൃഷ്ണന്‍, മജീദ്, ഡൊമനിക്, ഹരീഷ് പെങ്ങന്‍, ഷൈനി, സജീര്‍ വയനാട്, ശില്പ, ലക്ഷ്മി, സിന്ദര്‍ലാ,ബേബി റുബ്ബാനിയത്തു, മാസ്റ്റര്‍ ഈസ, മാസ്റ്റര്‍ ജാന്‍ഫിഷാല്‍, മാസ്റ്റര്‍ ഇoത്തിയാസ് ആലം, ബാവ ദേശം റാംജാന്‍ നിസാര്‍, ജിറ്റി അസ്തമയം, സലീം, സമീര്‍, കരീം ഗാലക്സി തുടങ്ങിയവര്‍ അഭിനയിക്കുന്നു.ചമയം സിജിന്‍ കൊടകര, കോസ്റ്റ്യൂം-സുരേന്ദ്രന്‍, ആര്‍ട്ട്-റിയാസ്. സ്റ്റില്‍-ഫസല്‍ ആളൂര്‍ ,എഡിറ്റിങ്ങും ക്യാമറയും സുല്‍ഫി അഴീക്കോട് ,അസോസിയേറ്റ് ഡയറക്ടര്‍ ബ്രിജേഷ്. 

Content Highlioghts : casting call new movie ashraf gurukkal kannan thamarakkulam yavanika gopalakrishnan