പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ഇരട്ട പെൺകുട്ടികളെയും ഊർജസ്വലരായ പെൺകുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവർക്ക് മുൻഗണന ഉണ്ടാകും. താൽപര്യമുളളവരോട് ഒരു മിനിറ്റ് സെൽഫി വീഡിയോയും മെയ്ക്കപ്പ് ഇല്ലാത്ത രണ്ട് ചിത്രങ്ങളും സഹിതം തന്നിരിക്കുന്നന മെയില‍്‍ ഐഡിയിൽ ബന്ധപ്പെടാനാണ് പൃഥ്വി പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഭ്രമമാണ് പൃഥ്വി അഭിനയിക്കുന്ന പുതിയ ചിത്രം. ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകൻ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിയ്ക്ക് പുറമേ മംമ്ത മോഹൻദാസ്, ശങ്കർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Prithviraj Productions Casting call! 😊

Posted by Prithviraj Sukumaran on Sunday, 28 February 2021

 

Content Highlights : Casting Call for prithvirajMovie New Film under Prithviraj Productions