ഒമർ ലുലു, സിനിമയുടെ ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി
ഒമർ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം - An Omar Magic ' എന്ന ചിത്രത്തിലേക്ക് നായികമാരെ തേടുന്നു. പ്രമുഖ ഓ.ടി.ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.
തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലിയിൽ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന. പ്രായപരിധി 18-23. ഈ മാസം 23 ആം തീയതി (23/4/2022) ന് തൃശൂരിലെ ഹോട്ടൽ പേൾ റീജൻസിയിൽ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെ നടക്കുന്ന ഓഡിഷനിലേക്ക് താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു.
തന്റെ അഞ്ചാമത്തെ ചിത്രമായ പവർസ്റ്റാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കേ, ഏതാനും ദിവസങ്ങൾക്ക് മുൻപേയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ 'നല്ല സമയം' ഒമർ ലുലു അനൗൺസ് ചെയ്തത്. ഗിന്നസ് സാധ്യതയുൾപ്പെടെ നിരവധി പ്രത്യേകതകളുള്ള ഒരു ചിത്രമായിരിക്കും നല്ല സമയം എന്നാണ് അണിയറയിൽ നിന്നുള്ള വാർത്തകൾ. പി ആർ ഓ -പ്രതീഷ് ശേഖർ
Content Highlights: casting call, omar lulu, nalla samayam movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..