കാസ്റ്റ് എവേയിൽ ടോം ഹാങ്ക്സ്, ചിത്രത്തിൽ ഉപയോഗിച്ച വോളി ബോൾ
ടോം ഹാങ്ക്സ് നായകനായെത്തിയ ഹോളിവുഡ് ചിത്രം കാസ്റ്റ് എവേയില്‍ ഉപയോഗിച്ച വോളി ബോള്‍ പന്ത് ലേലം ചെയ്തു. ലോസ് ആഞ്ജലീസിലെ പ്രോപ് സ്റ്റോറാണ് വോളി ബോള്‍ പന്ത് ലേലത്തിന് വച്ചത്. ഏകദേശം രണ്ടേകാല്‍ കോടിയിലേറെ രൂപയ്ക്കാണ് പന്തു വിറ്റത്.
2000 ല്‍ പുറത്തിറങ്ങിയ സാഹസിക ചലച്ചിത്രമാണ് കാസ്റ്റ് എവേ. റോബര്‍ട്ട് സിമിക്കിസ് ആണ് ചിത്രത്തിന്റെ സംവിധായകന്. കൊറിയര്‍ സ്ഥാപനമായ ഫെഡക്സിലെ ജോലിക്കാരനായ ചക് നോളന്റ് (ടോം ഹാങ്ക്സ്) തെക്കന്‍ പസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് ഒരു ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുന്നതും അവിടെ തന്റെ ജീവന് നിലനിര്‍ത്തുന്നതിനും രക്ഷപ്പെടുന്നതിനുമായി നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ അത് വിജയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കാസ്റ്റ് എവേയിലെ അഭിനയം ടോം ഹാങ്ക്സിനെ ഏറ്റവും നല്ല നടനുള്ള ഓസ്കാര്‍ പുര്സ്കാരത്തിന് അര്‍ഹനാക്കി.
'വില്‍സണ്‍' എന്ന് പേരിട്ട് വിളിക്കുന്ന വോളി ബോളിന് ചിത്രത്തില്‍ നിര്‍ണായക പങ്കുണ്ട്. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ ജീവിക്കുന്ന നായകന് നോളന്റ് ജീവനില്ലാത്ത വില്‍സണുമായി ചങ്ങാത്തത്തിലാവുകയും അതിനോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
വില്‍സണെ നഷ്ടമാകുമ്പോള്‍ നോളന്റ് കടുത്ത നിരാശയിലാകുന്നു.
Content Highlights: Cast away Movie Wilson volleyball auctioned Prop store Tom hanks starrer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..