ദുരഭിമാനക്കൊലയെ ആധാരമാക്കി സിനിമ; രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്


-

ദുരഭിമാനക്കൊലപാതകം പ്രമേയമാക്കി രാംഗോപാൽ വർമ്മ നിർമ്മിക്കുന്ന പുതിയ ചിത്രം മർഡറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാതാവിനെതിരെ കേസ് ഫയൽ ചെയ്തു. ദുരഭിമാനക്കൊലയുടെ ഇരയായ പെരുമല്ല പ്രണയ്‌യുടെ പിതാവ് ബാലസ്വാമിയാണ് രാം ഗോപാൽ വർമ്മയ്ക്കെതിരെ പരാതി നൽകിയത്. പരാതിയിൽ നൽഗോണ്ടയിലെ പ്രത്യേക കോടതിയാണ് മിര്യാലഗുഡ പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്.

2018ൽ തെലങ്കാനയിൽ നടന്ന പെരുമല്ല പ്രണയ് എന്നയാളുടെ കൊലപാതകവുമായി വളരെ അടുത്തുനിൽക്കുന്ന ചിത്രമാണിതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ തങ്ങളുടെ അനുവാദം കൂടാതെ ചില ചിത്രങ്ങൾ ഉപയോഗിച്ചു എന്നതാണ് ബാലസ്വാമിയുടെ പരാതിയിൽ പറയുന്നത്. കേസെടുത്തതിനു പിന്നാലെ നിർമ്മാതാവ് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് രാംഗോപാൽ വർമ്മയുടെ പ്രതികരണം. ഒരു യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട സിനിമയാണിതെന്നും താൻ ഒരാളുടെയും ജാതി എടുത്തു പറഞ്ഞിട്ടില്ലെന്നും ആർജിവി ട്വീറ്റ് ചെയ്യുന്നു. ഇത് കേവലം ഒരു സിനിമ മാത്രമാണെന്നും ഒരാളെയും അപകീർത്തലോ മാനഹാനിയോ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും രാംഗോപാൽ വർമ്മ ട്വീറ്റ് ചെയ്യുന്നു. ആനന്ദ് ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാട്ടി കരുണ & നാട്ടി ക്രാന്തി ആണ് നിർമ്മാണം.

ലോക പിതൃദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.

Content Highlights :case filed against ram gopal varma on his movie murder on honour killing perumalla pranay case telengana

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented