ഉണ്ണി മുകുന്ദൻ | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി
കൊച്ചി: നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ മൂന്നു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വിധിപ്പകർപ്പ് കോടതി ഇന്ന് പുറത്തുവന്നതോടെയാണ് കൂടുതൽ വിശദാംശങ്ങൾ വ്യക്തമായിരിക്കുന്നത്.
ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ പരാതിക്കാരി കോടതിയിൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അതിനാൽ വിചാരണ നടക്കേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കീഴ്കോടതി തനിയ്ക്കെതിരേ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണി മുകുന്ദന്റെ വീട്ടിൽ എത്തിയപ്പോൾ കടന്നുപിടിച്ചു എന്നതാണ് യുവതിയുടെ പരാതി. നേരത്തേ, യുവതിയ്ക്ക് പരാതിയില്ലെന്ന വാദമുയർത്തി ഉണ്ണി മുകുന്ദൻ കേസിന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ, പരാതിയില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി യുവതി ഹൈക്കോടതിയിൽ എത്തുകയായിരുന്നു.
Content Highlights: case against unni mukundan, kerala high court on unni mukundan case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..