കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുന്നു, ‘കേരള സ്റ്റോറി’ക്ക് എതിരേ കേസ്


ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷനാണ് പരാതി നൽകിയത്.

ദ കേരളാ സ്റ്റോറിയിൽ ആദാ ശർമ | ഫോട്ടോ: സ്ക്രീൻ‌​ഗ്രാബ്

തിരുവനന്തപുരം: ഹിന്ദി സിനിമയായ ‘കേരള സ്റ്റോറി’ക്കെതിരേ കേസ്. കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാണ് സിനിമയ്ക്കെതിരേയുള്ള പരാതി. സിനിമയുടെ ടീസർ പുറത്തിറങ്ങിയതിനുപിന്നാലെയാണ് കേസെടുക്കാനുള്ള തീരുമാനം. 32,000 സ്ത്രീകളെ മതപരിവർത്തനം നടത്തി ഐ.എസ്. തീവ്രവാദികളാക്കിയെന്നാണ് സിനിമയുടെ ടീസറിലെ ആരോപണം.

സിനിമയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിരുന്നു. പോലീസ് മേധാവിക്ക് കൈമാറിയ കേസ് ഹൈടെക് എൻക്വയറി സെൽ പ്രാഥമിക പരിശോധന നടത്തി. ഇതേത്തുടർന്നാണ് കേസെടുക്കാൻ പോലീസ് മേധാവി അനിൽ കാന്ത് സിറ്റി പോലീസ് കമ്മിഷണർക്ക് നിർദേശം നൽകിയത്. തിരുവനന്തപുരം സൈബർ പോലീസ്‌സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ കമ്മിഷണർ ജി. സ്പർജൻ കുമാർ നിർദേശം നൽകിയിട്ടുണ്ട്.



കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാർദം തകർക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി. പരിശോധനയിൽ പരാതി ശരിവെക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷനാണ് പരാതി നൽകിയത്.

Content Highlights: case against sudipto sen's the kerala story movie, adah sharma, vipul amrit shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented