മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിന്റെ ട്രെയിലറെത്തി. ഫഹദും ചിത്രത്തിലെ നായികയായ മംമ്ത മോഹന്‍ദാസും കാട്ടിലേക്ക് നടത്തുന്ന യാത്രയും പിന്നീട് കാട്ടില്‍ ഒറ്റപ്പെടുന്നതുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ഫഹദിന്റെ അഭിനയത്തിനാണ് ആരാധകരുടെ കൈയടി. 

വിജയരാഘവന്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, ഷറഫുദ്ദീന്‍, മാസ്റ്റര്‍ ചേതന്‍  എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേണു തന്നെ കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം കെ.യു മോഹനനാണ്. 

റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് വിശാല്‍ ഭരദ്വാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിബി തോട്ടുപുറവും നാവിസ് സേവ്യറുമാണ് ചിത്രം നിര്‍മിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും കാര്‍ബണ്‍.

Content Highlights: Carbon Malayalam Film Fahadh Faasil Venu Mamta Mohandas