ഹദ്  ഫാസിലിൻ്റെ ഇത്തവണത്തെ ഒാണം കാർബൺ എന്ന ചിത്രത്തിൻ്റെ സെറ്റിലായിരുന്നു. കാട് പശ്ചാത്തലമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ.

സെറ്റിലെ സഹതാരങ്ങൾക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമിരുന്ന് ഫഹദ് ഒാണമുണ്ണുന്ന വീഡിയോ കാര്‍ബൺ മൂവി എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്ക് വെച്ചിരിക്കുന്നത്.

ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന  കാര്‍ബണ്‍  ഒരു സസ്പന്‍സ് ത്രില്ലറാണ്.  സിബി തോട്ടപ്പുറം നിര്‍മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബോളിവുഡിലെ മലയാളി സാന്നിധ്യം കെ.യു മോഹന്‍ ആണ്. വിശാല്‍ ഭരദ്വാജാണ് സംഗീതം. 

വാഗമണ്‍, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.