ലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമാണ് പവനായി. നാടോടിക്കാറ്റിലൂടെയാണ് ഈ കഥാപാത്രം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഏറെ വര്‍ഷങ്ങളായി പവനായി എന്ന കഥാപാത്രം മലയാളി മനസുകളില്‍ ചേക്കേറിയിട്ട്. ട്രോള്‍ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മിസ്റ്റര്‍ പവനായി എന്ന ചിത്രം വെള്ളിത്തിരയില്‍ എത്തുകയാണ്‌. ചിത്രത്തിന്റെ ഫസ്റ്റലുക്ക് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

1997ല്‍ വിക്രം, ലൈല എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ 'ഇതാ ഒരു സ്നേഹഗാഥ'യ്ക്കുശേഷം ക്യാപ്റ്റന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മിസ്റ്റര്‍ പവനായി.

നടന്‍ വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകന്‍. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക്, നിഷാക് ആണ് നിര്‍വ്വഹിച്ചത്. അരുണ്‍ ദേവസ്യ, ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.