കൊച്ചി: അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ശവസംസ്‌ക്കാരം വെള്ളിയാഴ്ച്ച നടക്കും. പത്തനംത്തിട്ട പുത്തന്‍പീടിക നോര്‍ത്തിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വൈകീട്ട് 4.30നാണ് സംസ്‌ക്കാരം.
 
മൃതദേഹം വെള്ളിയാഴ്ച കാലത്ത് 6.45 മുതല്‍ 7.45 വരെ പാലാരിവതട്ടത്തെ വീട്ടിലും തുടര്‍ന്ന് 8മണി മുതല്‍ 9.45 വരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

തിങ്കളാഴ്ച കാലത്തായിരുന്നു ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് ഹൃദയാഘാതമുണ്ടായത്. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്നു.
 
ContentHighlights: Captian raju cremeation, captain raju death