സിംബ, ബാംഗ്ലൂർ ഡേയ്സിൽ സിംബ അഭിനയിച്ച രംഗം
ബെംഗളൂരു: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ബാംഗ്ലൂർ ഡേയ്സി’ൽ നിത്യമേനോൻ അവതരിപ്പിച്ച നടാഷയെന്ന കഥാപാത്രത്തിന്റെ പ്രിയപ്പെട്ട നായക്കുട്ടി ഓർമയായി. ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായ സിംബയായിരുന്നു നടാഷയുടെ നായക്കുട്ടിയായി വെള്ളിത്തിരയിലെത്തിയത്. കഴിഞ്ഞദിവസമാണ് നായ ചത്തത്.
ബെംഗളൂരു ഡേയ്സിന് പിന്നാലെ നാലു കന്നഡ സിനിമയിലും സിംബ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച ശ്വാനപ്രദർശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു. നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കൽ, ഗുൽട്ടൂ, വാജിദ് തുടങ്ങിയവയാണ് സിംബ ‘അഭിനയിച്ച’ മറ്റ് സിനിമകൾ.
ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് സിംബയുടെ പരിശീലകൻ. 30 ദിവസം പ്രായമുള്ളപ്പോൾ മുതൽ നായയ്ക്ക് പരിശീലനം നൽകിത്തുടങ്ങിയിരുന്നു. ഒരു വയസ്സുള്ളപ്പോഴാണ് ‘ബാംഗ്ളൂർ ഡേയ്സി’ലേക്ക് അണിയറപ്രവർത്തകർ സിംബയെ തിരഞ്ഞെടുത്തത്. ശ്വാനപ്രദർശനങ്ങളിലായി ഒട്ടേറെ പുരസ്കാരങ്ങളും സിംബയ്ക്ക് ലഭിച്ചിരുന്നു
Content Highlights: bangalore days canine actor simba gone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..