കാമ്പസ് ടൈം ട്രാവല്‍ ചിത്രമായി ത്രിമൂര്‍ത്തി വരുന്നു, നഞ്ചിയമ്മ വേഷമിടുന്ന ചിത്രത്തില്‍ 21 പാട്ടുകൾ


വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ 'ഹൃദയ'ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ത്രിമൂര്‍ത്തിക്കുണ്ട്.

'ത്രിമൂർത്തി' ടൈറ്റിൽ പോസ്റ്ററിൽനിന്ന്‌

പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യയിലെ ആദ്യത്തെ കാമ്പസ് ടൈം ട്രാവല്‍ ചിത്രം ഒരുങ്ങുന്നു. കെ.ബി.എം. സിനിമാസിന്റെ ബാനറില്‍ നവാഗതനായ ശരത്ത് ലാല്‍ നെമിഭുവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ത്രിമൂര്‍ത്തി' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമടക്കം ഭൂരിഭാഗം പേരും നവാഗതരാണ്. അന്‍പതില്‍പരം പുതുമുഖ ഗായകരെ ഉള്‍പ്പെടുത്തി 21 പാട്ടുകളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ 'ഹൃദയ'ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ത്രിമൂര്‍ത്തിക്കുണ്ട്.

ശരത്ത് ലാല്‍ നെമിഭുവന്‍ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ് മോഹനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. 'തീറ്ററപ്പായി' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിക്രമന്‍ സ്വാമിയാണ് 'ത്രിമൂര്‍ത്തി'യും നിര്‍മിക്കുന്നത്.നാഷണല്‍ അവാര്‍ഡ് ജേതാവും അട്ടപ്പാടിയുടെ മണിമുത്തുമായ നഞ്ചിയമ്മ ആലപിക്കുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. പാട്ടിനോടൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും നഞ്ചിയമ്മ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. തൃശ്ശൂരിലും അങ്കമാലിയിലും നടന്ന രണ്ട് ഓഡിഷനുകളിലൂടെ 250-ല്‍പ്പരം പുതുമുഖ അഭിനേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് ത്രിമൂര്‍ത്തിയുടെ ഓഡിഷന്‍ പൂര്‍ത്തീകരിച്ചത്. കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫീല്‍ഗുഡ് ടൈം ട്രാവല്‍ ത്രില്ലറാണ്. മൂന്ന് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്.

300-ല്‍പ്പരം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ജോഷി, എഡിറ്റിങ് ആന്റോ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, അസോസിയേറ്റ് ഡയറക്ടേഴ്സ് അക്ഷയ് ദേവ്, റിജു പി. ചെറിയാന്‍, ആതിര വയനാട്, വിനീഷ് മുല്ലഞ്ചേരി. ചിത്രത്തിന്റെ ആര്‍ട്ട് കൈകാര്യം ചെയ്യുന്നത് നവാഗതരായ ഗിരീഷ് അട്ടപ്പാടി, ബോസ് വി.വി., അരുണ്‍ ധര്‍മരാജ്, അനുരൂപ് ജി. കരുവാറ്റ, നവനീത് അമ്പലപ്പുഴ, അജയ് അച്ചപ്പന്‍.

Content Highlights: campus time travel movie which is first in india named thrimoorthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented