കൗമരക്കാരായ പുതുമുഖങ്ങളെ അണിനിരത്തുന്ന 'ജാന്‍വി' റിലീസിന്


janvi movie poster

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്ലസ് വണ്‍, പ്ലസ് ടു കുട്ടികളുടെ ക്യാമ്പസ് സൗഹൃദവും, പ്രണയവും കോര്‍ത്തിണക്കി കൗമാരത്തിന്റെ രുചി ഭേദങ്ങളോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ജാന്‍വി. ജാന്‍വി എന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഏറെയും കൗമാരക്കാരായ പുതു മുഖങ്ങളെയാണ് ഈ ചിത്രത്തില്‍ അണിനിരത്തിയിട്ടുള്ളത്. ഇവര്‍ക്കൊപ്പം വൈശാഖ്, സന ഫര്‍ഹാന ,ജോയ് മാത്യു, ദേവന്‍, കോട്ടയം പ്രദീപ്, മഹിമാ, മഞ്ജു സതീഷ്, നന്ദകിഷോര്‍, രമാദേവി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലുണ്ട്.

മാജിക്ക് ഡിസൈന്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ രാജേന്ദ്രന്‍ തേവശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിയാദ് പറമ്പില്‍, സുരേഷ് കോച്ചേരി, രാജേന്ദ്രന്‍ തേവശ്ശേരി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സതീശന്‍ അന്നമടയുടെ കഥയ്ക്ക് രൂപേഷ് രവിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ, ജോഫി തരകന്‍, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് റാം സുരേന്ദ്രന്‍ ഇണം നല്‍കിയിരിക്കുന്നത്. അനീഷ് രവീന്ദ്രന്‍ ഛായാഗ്രഹണവും, സിസാല്‍ ജയ്‌നി എഡിറ്റിംഗും, അപ്പുണ്ണി സാജന്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്‌



Content Highlights: campus movie janvi release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented