ബോംബെ സഹോദരിമാരിൽ ലളിത വിടവാങ്ങി


സി ലളിത, സി.സരോജയും സി.ലളിതയും

ചെന്നൈ: ബോംബെ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായ സി. ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികൾ അവതരിപ്പിക്കുകയും ശങ്കരാചാര്യ സ്‌തോത്രങ്ങൾ ഉൾപ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സി. സരോജയും. 1963 മുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. അഞ്ചുപതിറ്റാണ്ട്‌ ഒരുമിച്ചുമാത്രമേ ഇരുവരും കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ളൂ. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുഗു, ഹിന്ദി, മറാഠി ഭാഷകളിൽ ആൽബങ്ങൾ ഇറക്കി. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ടു വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ.

കലാജീവിതത്തിന്റെ പ്രധാന പങ്കും ചെന്നൈയിലാണ് ചെലവഴിച്ചതെങ്കിലും ബോംബെ സഹോദരിമാർ എന്നാണ് അവർ അറിയപ്പെട്ടത്. ബോംബൈ സഹോദരിമാർ എന്നുവിളിച്ച് ഒരു സ്വാമി അനുഗ്രഹിച്ചതിനെത്തുടർന്നാണ് ഈ പേര് വന്നതും നിലനിർത്തിയതുമെന്നാണ് പറയുന്നത്. തനിച്ചു പാടേണ്ടിവരുമെന്നതുകൊണ്ടാണ് സിനിമകളിലെ അവസരങ്ങൾ ഉപേക്ഷിച്ചത് എന്ന് അവർ പറഞ്ഞിട്ടുണ്ട്. എൻ. ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി കേരളത്തിലെ തൃശ്ശൂരിൽ ജനിച്ച ലളിതയും സരോജയും മുംബൈയിലാണ് വളർന്നത്.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുള്ള ബോംബൈ സഹോദരിമാരെ 2020-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു

Content Highlights: C Lalitha passed away, Bombay sisters, Carnatic music, songs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023


Guneet Monga and Keeravani

1 min

'ശ്വാസം കിട്ടാതായ എലിഫന്റ് വിസ്പറേഴ്‌സ് നിർമാതാവിനെ ആശുപത്രിയിലാക്കി'; വെളിപ്പെടുത്തലുമായി കീരവാണി

Mar 25, 2023

Most Commented