BTS
തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ദക്ഷിണകൊറിയന്‍ പോപ് ഗായകസംഘമായ ബി.ടി.എസിനെ കടത്തിവെട്ടാന്‍ ആരുമില്ല! ലോകമാകെ യുവത്വത്തിന്റെ ഹൃദയമിടിപ്പായ ബി.ടി.എസ്. പോപ് ഗായകസംഘം ഏറ്റവും കൂടുതല്‍ ചെലവാകുന്ന പാട്ടുകള്‍ പാടുന്നവരായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഗാനങ്ങളുടെ വില്‍പ്പന, സ്ട്രീമുകള്‍, ഡൗണ്‍ലോഡുകള്‍ എന്നിവയെല്ലാം കണക്കാക്കിയാണ് ഗ്ലോബല്‍ റെക്കോഡിങ് ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നത്.കനേഡിയന്‍ ഗായകന് ഡ്രേക്ക്, ഇംഗ്ലണ്ടിന്റെ അഡെല്‍ തുടങ്ങിയ പ്രശസ്തരെ പിന്തള്ളിയാണ് ഐ.എഫ്.പി.ഐ. (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ദി ഫോണോഗ്രഫിക് ഇന്‍ഡസ്ട്രി)യുടെ പട്ടികയില്‍ ബി.ടി.എസ്. ഒന്നാമതെത്തിയത്.
ആകര്‍ഷകവും ഉന്മേഷദായകവുമായ ഗാനങ്ങളിലൂടെ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലെ കോടിക്കണക്കിന് ആരാധകരെയാണ് ബാന്‍ഡ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ നേടിയെടുത്തത്.
Content Highlights: BTS Bangtan Boys, south Korean Band, Word top selling songs records
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..