പാട്ടിൽനിന്ന് പട്ടാളത്തിലേക്ക്; നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് ബിടിഎസിന് ഒഴിവില്ല


പാട്ടിൽനിന്ന് പട്ടാളത്തിലേക്ക്!• ബി.ടി.എസിന്റെ സൈനികസേവനം ഉറപ്പായി

ബിടിഎസ് | ഫോട്ടോ: Getty Images

സോൾ: സംഗീതംകൊണ്ട് ലോകമാകെ അറിയപ്പെട്ട ബി.ടി.എസ്. ബാൻഡിനും ദക്ഷിണകൊറിയയിലെ നിർബന്ധിത സൈനികസേവനത്തിൽനിന്ന് ഒഴിവില്ല. ദക്ഷിണകൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗങ്ങളെല്ലാം രാജ്യത്ത് നിർബന്ധിത സൈനിക സേവനം നടത്തുമെന്ന് പ്രഖ്യാപിച്ചു. വർഷങ്ങളുടെ ചർച്ചയ്ക്കും അഭ്യൂഹങ്ങൾ‍ക്കും ഇതോടെ അന്ത്യമായി.

ദക്ഷിണകൊറിയയിൽ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 18-35 പ്രായത്തിനിടയിൽ കുറച്ചുകാലം നിർബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തിൽ തുടരണം. ലോകപ്രശസ്ത ബാൻഡ് ആയതിനാൽ ബി.ടി.എസ്. അംഗങ്ങൾക്ക് ഇളവുണ്ടാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.



ബാൻഡിലെ മുതിർന്ന അംഗമായ ജിന്നിന് ഈ ഡിസംബറിൽ 30 വയസ്സാകും. ആദ്യം സേവനത്തിനിറങ്ങുന്നത് ജിൻ ആകും. തുടർന്ന് മറ്റുള്ളവരും സൈനികവേഷമണിയും. എല്ലാവരുടെയും സൈനികവൃത്തി പൂർത്തിയാക്കി 2025-ൽ ബാൻഡ് പുനഃസംഘടിപ്പിക്കുമെന്ന് സംഘം വ്യക്തമാക്കി.

Content Highlights: BTS band to fulfill mandatory military service, confirms, South Korean Music, BTS members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented