12 വർഷത്തിനുശേഷം വൈശാഖും ഉണ്ണി മുകുന്ദനും, പാൻ ഇന്ത്യൻ ചിത്രമായി വരുന്നൂ 'ബ്രൂസ് ലീ'


ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ സാധിക്കുംവിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ബ്രൂസ് ലീയെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വൈശാഖ്

ബ്രൂസ് ലീ സിനിമയുടെ പ്രഖ്യാപനച്ചടങ്ങിൽ നിന്ന് | ഫോട്ടോ: പ്രേംലാൽ പട്ടാഴി

മല്ലു സിം​ഗ് എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൂസ് ലീ. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ബുധനാഴ്ച്ച വൈകീട്ട് കോഴിക്കോട് ഗോകുലം ഗലേ റിയാ മാളിലായിരുന്നു ചലച്ചിത്രത്തിന്റെ പ്രഖ്യാപനം.

ഉദയ്കൃഷ്ണയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത്. കോഴിക്കോട്ടു നടന്ന ചടങ്ങിൽ ഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലൻ ടൈറ്റിൽ ലോഞ്ച് നടത്തി. എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. മുളകുപ്പാടം ഫിലിംസുമായി സഹകരിച്ച് നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനവും ഈ ചടങ്ങിൽ വച്ച് ഗോകുലം ഗോപാലൻ നടത്തി.

ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ സാധിക്കുംവിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ബ്രൂസ് ലീയെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തി. ആക്ഷൻ രംഗങ്ങളിൽ ലോകമെമ്പാടുമുള്ളവർ ഹീറോ' ആയി കാണുന്ന ബ്രൂസ് ലീയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും പറഞ്ഞു

ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ ,പി .വി.ഗംഗാധരൻ, മുൻ മന്ത്രി സി.കെ.നാണു. ചലച്ചിത്ര താരങ്ങളായ ദുർഗാ കൃഷ്ണ ,ചാന്ദ്നി ശ്രീധർ എന്നിവരും ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ ,ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

നിരവധി അന്യഭാഷാ ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ റാം- ലക്ഷ്മൺ ടീമാണ് ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകർ. EVERY ACTION HAS CONSEQUENCES എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഉണ്ണി മുകുന്ദൻ മാത്രമാണ് മലയാളത്തിൽ നിന്നുള്ള താരം. ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നുള്ളവരായിരിക്കും മറ്റഭിനേതാക്കൾ.

എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, ഛായാഗ്രഹണം -ഷാജികുമാർ. കലാസംവിധാനം - ഷാജി നടുവിൽ. മേക്കപ്പ് -ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ -സുജിത് സുധാകർ. കോ- പ്രൊഡ്യൂസേഴ്സ് -ബൈജു ഗോപാലൻ, വി.സി.പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ. വാർത്താപ്രചരണം -വാഴൂർ ജോസ്.

നവംബർ ഒന്നാം തീയതിയാണ് ചിത്രീകരണമാരംഭിക്കുന്നത്. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.

Content Highlights: bruce lee malayalam movie, director vysakh, unni mukundan new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented