
Prithviraj, Mohanlal
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രോ ഡാഡിയുടെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്. സംവിധായകനായും അഭിനേതാവായും പൃഥ്വിയെത്തുന്ന ചിത്രത്തിന്റെ രസകരമായ അണിയറക്കാഴ്ച്ചകളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ജനുവരി 26നാണ് ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തിറങ്ങിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിൽ വേഷമിടുന്നത്.
കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനിഹ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.
Content Highlights: Bro Daddy making video Mohanlal Prithviraj Kalyani Priyadarshan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..