Britney Spears| Photo Credit: AP
റെക്കോഡുകള്‍ തകര്‍ത്ത കരാറില്‍ പോപ്പ് താരം ബ്രിട്നി സ്പിയേഴ്സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയായിരുന്നു. 2017-ല്‍ പെന്ഗ്വിന് റാന്‍ഡം ഹൗസിന് ഒന്നിലധികം പുസ്തകങ്ങള്‍ എഴുതിയതിനുവേണ്ടി 485 കോടി രൂപയുടെ കരാറില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും ഒപ്പുവെച്ചതിനുശേഷമുള്ള ഏറ്റവും വലിയ കരാറാണിത്.
പ്രശസ്തിയിലേക്കുള്ള താരത്തിന്റെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു ദശാബ്ദത്തിലേറെയായി കണ്‍സര്‍വേറ്റര്‍ഷിപ്പിന് കീഴിലുള്ള അനുഭവം എന്നിവയെക്കുറിച്ചെല്ലാം ഓര്മക്കുറിപ്പിലുണ്ടാവും.
മാനസികമായപരിമിതികള്‍ കാണിച്ച് ബ്രിട്നിയുടെ സാമ്പത്തിക കാര്യങ്ങളും ദൈനംദിനജീവിതവും നിയന്ത്രിക്കാനുള്ള കണ്‍സര്‍വേറ്റര്‍ഷിപ്പ്, കോടതിയില്‍നിന്ന് പിതാവ് ജാമി സ്പിയേഴ്സിനു ലഭിച്ചിരുന്നു. 14 വര്‍ഷത്തോളം തുടര്‍ന്ന കണ്സര്വേറ്റര്ഷിപ്പിനെതിരേ സ്പിയേഴ്സ് വിജയകരമായി പോരാടി മാസങ്ങള്‍ക്കുശേഷമാണ് പുസ്തകക്കരാര്‍ വരുന്നത്.
Content Highlights: Britney Spears, memoir, Conservatorship controversy, legal battle with father, penguin random house
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..