ബ്രിട്‌നിയുടെ രക്ഷാധികാരിസ്ഥാനത്തുനിന്ന് അച്ഛനെ നീക്കി


കഴിഞ്ഞ 13 കൊല്ലമായി ജെയ്മിയാണ് അവരുടെ സാമ്പത്തികകാര്യങ്ങളടക്കം നിയന്ത്രിച്ചിരുന്നത്.

ജാമി സ്പിയേഴ്‌സ്, ബ്രിട്ട്‌നി സിപിയേഴ്‌സ്‌

ലോസ് ആഞ്ജലിസ്: പോപ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അച്ഛന്‍ ജെയ്മി സ്പിയേഴ്‌സിനെ രക്ഷാകര്‍ത്തൃസ്ഥാനത്തുനിന്ന് കോടതി നീക്കി. ബ്രിട്‌നി മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ വിവാദ നിയമവ്യവസ്ഥപ്രകാരം കഴിഞ്ഞ 13 കൊല്ലമായി ജെയ്മിയാണ് അവരുടെ സാമ്പത്തികകാര്യങ്ങളടക്കം നിയന്ത്രിച്ചിരുന്നത്.

എന്നാല്‍, അച്ഛന്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍നിന്ന് തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചു. ബ്രിട്‌നിയുടെ സ്വത്തില്‍ അച്ഛന് അവകാശമില്ലെന്ന് വിധിപുറപ്പെടുവിച്ച ലോസ് ആഞ്ജലിസ് കോടതിയിലെ ജഡ്ജി ബ്രെന്‍ഡ പെന്നി പറഞ്ഞു. അവ പൂര്‍ണമായും തിരിച്ചേല്‍പ്പിക്കണം.

അക്കൗണ്ടന്റായ ജോണ്‍ സബെലിനെ ബ്രിട്‌നിയുടെ താത്പര്യപ്രകാരം താത്കാലിക രക്ഷാകര്‍ത്താവായി ചുമതലപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. ബ്രിട്‌നിയുടെ ഫോണ്‍വിളികളടക്കം ജെയ്മി ചോര്‍ത്തിയെന്നുകാട്ടി ഏതാനും ഡോക്യുമെന്ററികള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Content Highlights: Britney Spears' Father James Spears Removed As Singer's Guardian After Long Battle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented