തഗ്സ് ഫസ്റ്റ്ലുക്ക് പോസ്റ്റർ
ആക്ഷനു പ്രാധാന്യം നല്കി ബ്രിന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മക്കള്‍ സെല്വന് വിജയ് സേതുപതി, ബോളിവുഡ് ആക്ടര്‍ റാണാ ദഗ്ഗുപതി, ആര്യ , നിവിന്‍ പോളി, ഐശ്വര്യാ രാജേഷ്, സംവിധായകന് ലോകേഷ് കനകരാജ്, മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് രവിചന്ദര്‍ , ദേസിങ് പെരിയസ്വാമി, എന്റര്‍ടൈന്‍മെന്റ് ട്രാക്കേര്‍സ് തരണ്‍ ആദര്‍ശ് , ശ്രീധര്‍ പിള്ളൈ എന്നിവര്‍ റിലീസ് ചെയ്തു.
തന്റെ മുഴുനീള ആക്ഷന്‍ ചിത്രത്തിന് വേണ്ടി ബ്രിന്ദാ മാസ്റ്റര്‍ തന്നെയാണ് താരങ്ങളെ തിരഞ്ഞെടുത്തത് . ഹ്രിദ്ദു ഹറൂണ്‍ എന്ന യുവതാരമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഹ്രിദ്ദു പ്രധാന വേഷത്തില്‍ അഭിനയിച്ച ആമസോണിലെ വെബ് സീരീസ് റിലീസിനു ഒരുങ്ങുകയാണ്. സന്തോഷ് ശിവന് സംവിധാനം ചെയ്ത ഹിന്ദി ചിത്രം മുംബൈക്കാറില് വിജയ് സേതുപതിക്കും വിക്രാന്ത് മസ്സിക്കും ഒപ്പം ഹ്രിദ്ധു പ്രധാനവേഷത്തിലെത്തുന്നു.
നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയായ ആക്ടര്‍ ബോബി സിംഹ, നടനും പ്രൊഡ്യൂസറുമായ ആര് കെ സുരേഷ് എന്നിവര്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ സീനുകളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തില്‍ മുനിഷ്കാന്ത് ചിത്രത്തിലെത്തുന്നു. അനശ്വര രാജന്, രമ്യ, അപ്പാനി ശരത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
മുഴുനീള ആക്ഷന്‍ സിനിമയില്‍ ഓരോ ആക്ഷന്‍ രംഗങ്ങളും പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ആണ് നടക്കുന്നത് . ഓരോ സ്റ്റണ്ടും വെവ്വേറെ ആക്ഷന്‍ മാസ്റ്റര്‍ ആണ് അണിയിച്ചൊരുക്കുന്നത്.
പ്രിയേഷ് ആണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരുക്കുന്നത്.സംഗീതം സാം.സി.എസ്സ് ,എഡിറ്റിംഗ് പ്രവീണ്‍ ആന്റണി ,എം കറുപ്പയ്യ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യുവരാജ്.
ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ വിക്രം, ആര് ആര് ആര് എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പി ആര് ഓ : യുവരാജ് , പ്രതീഷ് ശേഖര്‍.
Content Highlights: Brinda Master New Movie Thugs first look poster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..