Photo | https://www.instagram.com/brinda_gopal/
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹേ സിനാമിക റിലീസിന് തയ്യാറെടുക്കുന്നു. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ കാജൾ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് നായികമാർ. മാർച്ച് മൂന്നിനാണ് ആഗോള റിലീസ് ആയി ഹേ സിനാമിക എത്തുന്നത്. മദൻ കർക്കി രചിച്ച ഈ ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം
മികച്ച നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാർഡ് ഒരു തവണയും, തമിഴ്നാട് സംസ്ഥാന അവാർഡ് രണ്ടു തവണയും. കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് നാല് തവണയും നേടിയ കലാകാരിയാണ് ബൃന്ദ മാസ്റ്റർ. ജയന്തി, ഗിരിജ, രഘുറാം മാസ്റ്റർ, കല മാസ്റ്റർ, ഗായത്രി രഘുറാം, പ്രസന്ന സുജിത് തുടങ്ങി ഒട്ടേറെ നൃത്ത സംവിധായകർ അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ബൃന്ദ മാസ്റ്റർ.
ബോളിവുഡിലും നൃത്ത സംവിധാനം ചെയ്തിട്ടുള്ള ബൃന്ദ മാസ്റ്റർ 2000ൽ റിലീസ് ചെയ്ത മുഖവരി എന്ന ചിത്രത്തിലൂടെ ആണ് തന്റെ ആദ്യ തമിഴ്നാട് സംസ്ഥാന അവാർഡ് നെടുന്നത്. എന്നാൽ അതിനും മുൻപ് ദയ എന്ന മലയാള ചിത്രത്തിലൂടെ ആദ്യത്തെ ദേശീയ പുരസ്കാരം നേടിയിരുന്നു. ദീപാവലി എന്ന ചിത്രത്തിലൂടെ രണ്ടാം തമിഴ്നാട് സ്റ്റേറ്റ് അവാർഡ് നേടിയ അവർ, ഉദയനാണു താരം, വിനോദയാത്ര, കൽക്കട്ട ന്യൂസ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ ആണ് നാല് കേരളാ സംസ്ഥാന അവാർഡ് നേടിയത്.
പ്രേമിഞ്ചുകുണ്ഡം രാ, കാക്ക കാക്ക ഏന്നീ ചിത്രങ്ങളിലൂടെ രണ്ടു ഫിലിം ഫെയർ അവാർഡുകളും ബൃന്ദ മാസ്റ്റർ നേടി. മധുരൈ, വാരണം ആയിരം, കടൽ,പി.കെ, വിജയ് ചിത്രം തെരി എന്നിവ ബൃന്ദ മാസ്റ്റർ നൃത്ത സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങളാണ്.
Content Highlights: Brinda master Dulquer movie, Hey Sinamika Release, kajal Aggarwal, Aditi Rao Hydari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..