photo: facebook / braking bad official, My Publicist
ജനപ്രിയ വെബ്സീരിസ് ബ്രേക്കിങ് ബാഡ് താരം മെെക്ക് ബാഡിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു 52 കാരനായ മെെക്കിന്റെ അന്ത്യം.
ജൂണ്‍ ഒന്നിന് മിഷിഗണിലെ വീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. മൈക്കിന് നേരത്തെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ജൂൺ 17-നാണ് സംസ്കാരം.
നെറ്റ്ഫ്‌ളിക്‌സ് സീരീസായ ബ്രേക്കിങ് ബാഡില്‍ ഡെന്നിസ് മാര്‍ക്കോവ്‌സ്‌കി എന്ന കഥാപാത്രത്തെയാണ് മൈക്ക് അവതരിപ്പിച്ചത്. മൂന്ന് എപ്പിസോഡുകളിലാണ് താരമെത്തിയത്.
അമേരിക്കന്‍ ഡ്രീംസ്, ദിസ് നാരോ പ്ലേയ്‌സ്, ഡെട്രോയ്റ്റ് അണ്‍ലീഡഡ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലെ ടെലിവിഷന്‍ ചിത്രമായ പ്രാങ്ക് ഓഫ് അമേരിക്കയിലാണ് ഒടുവിലായി വേഷമിട്ടത്.
Content Highlights: breaking bad actor mike batayeh died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..