ഹ്രസ്വചിത്രത്തിൽ നിന്നും
തൃശ്ശൂരിന്റെ നാട്ടുഭാഷയും ജീവിതവും പശ്ചാതലമൊരുക്കി രസകരമായ അവതരണത്തിലൂടെ ശ്രദ്ധനേടുകയാണ് അബ്രു സൈമണ്‍ സംവിധാനം ചെയ്ത ബ്രാല്‍ എന്ന ഷോര്‍ട്ട് ഫിലിം. മതില്‍ കെട്ടുകള്‍ ഇല്ലാത്തെ നാട്ടിന്‍ പുറത്തെ വീടുകളിലെ പരിമിതികള്‍ സരസമായി അവതരിപ്പിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മുഖ്യ കഥപാത്രമായ ധര്‍മ്മനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഭാര്യയും രണ്ട് മക്കളും അടക്കുന്നതാണ് ധര്‍മ്മന്റെ കുടുംബം.
പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ വഴുതിമാറിപോകുന്ന ബ്രാലിനെ പോലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും വഴുതി മാറി നടക്കുന്ന ഒരാളാണ് ധര്‍മ്മന്‍. അതിനാല്‍ വീട്ടിലും നാട്ടിലും എല്ലവര്‍ക്കും ധര്‍മ്മനോട് പുച്ഛമാണ്. പതിവ് പരാതികളില്‍ എതെങ്കിലും ഒന്നിനെങ്കിലും പരിഹാരം കണ്ട് മനസമാധാനമണയാമെന്ന് കരുതി വീട്ടില്‍ നിന്നും ഇറങ്ങുന്ന ധര്‍മ്മന് മുന്‍പില്‍ എല്ലായിടത്തും ഉണ്ടാവുന്നത് തടസ്സങ്ങളാണ്. പരിഹാരം കാണാന്‍ കഴിയാതെ പ്രശ്‌നങ്ങളുടെ ചിന്തയില്‍ നിന്നും മുക്തിയെന്നോണം കുറച്ച് സമയം ചുണ്ടയിടാന്‍ പോകുന്ന ധര്‍മ്മന് വലിയ ബ്രാലിനെ ലഭിക്കുന്നു.
അത് വരെ ലഭിക്കാതെ അംഗീകരവും വീര പരിവേഷവും ഇത്രയും വലിയ ബ്രാലിനെ പിടിച്ചതോടെ നാട്ടിലും വീട്ടിലും ധര്‍മ്മന് ലഭിക്കുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തി ബ്രാല് വെട്ടി മുറിച്ച് കറിച്ചവതോടെ കഥമാറുകയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ബ്രാലിന് കൂടുതല്‍ രുചി പകരുന്നത് . അത് വരെ പുകഞ്ഞ് കൊണ്ടിരുന്ന ധര്‍മ്മന്റെ ജീവിതവും ധര്‍മ്മന്‍ ഉണ്ടാക്കുന്ന ബ്രാല് കറിയും എരിവും പുളിയും ചേര്‍ന്ന് ആളി കത്തുകയാണ് അവസാന രംഗങ്ങള്‍.
ഗോവ ഫിലിം ഫെസ്റ്റിവെല്‍ , ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം അവാര്‍ഡ്, പൂണെ ഷോട്ട് ഫിലിം ഫെസ്റ്റിവെല്‍, എന്നിവയിലേക്ക് ഇതിനോടകം തിരഞ്ഞെടുത്തിട്ടുണ്ട്.
തിരക്കഥ: വിജോ അമരാവതി, അബ്രു സൈമണ്‍. ശ്രീരാജ് , ക്യാമറ : അശ്യാഘോഷ്, എഡിറ്റിങ് : ആനന്ദ് രാമദാസ് , സംഗീതം : ഗീതം സുനില്‍കുമാര്‍ . തൃശ്ശൂരിലെ നാടക പ്രവര്‍ത്തകരായ സി.ആര്‍ രാജന്‍, പ്രതാപന്‍ കെ.എസ്, പൂത്തറക്കല്‍ രാജന്‍ , ഗോപാലന്‍, തോമസ് ചെറുവീട്ടില്‍, സന എന്നിവരാണ് പ്രാധന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. വേലൂര്‍, മുണ്ടത്തികോട്, മുണ്ടൂര്‍ എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
Content Highlights: Bral Malayalam Short film, Abru Simon Jophy CV Anupama Lakshmi K Sunil Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..