ചിത്രത്തിൽ നിന്നും | photo: screengrab
രൺബീർ കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് അയൻ മുഖർജി സംവിധാനം 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ'. കോവിഡിന് ശേഷം ബോക്‌സോഫീസിൽ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്.
ഇപ്പോഴിതാ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അയൻ മുഖർജി. സാമൂഹികമാധ്യമത്തിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബ്രഹ്മാസ്ത്ര പാർട്ട് ടു: ദേവ്' 2026 ഡിസംബറിൽ റിലീസ് ചെയ്യും. 2027 ഡിസംബറിലാകും ബ്രഹ്മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുക.
ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാകും ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക. ആദ്യ ഭാഗത്തെക്കാളും വലിയ ബജറ്റിലായിരിക്കും ചിത്രങ്ങൾ ഒരുക്കുകയെന്ന് അയൻ മുഖർജി സൂചിപ്പിച്ചു. ചിത്രങ്ങളുടെ തിരക്കഥ പൂർണമാക്കാൻ കുറച്ചുകൂടി സമയം വേണമെന്നും രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കുമെന്നും സംവിധായകൻ വെളിപ്പെടുത്തി. രൺബീർ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവ് ദേവിന്റെ കഥയാണ് രണ്ടാംഭാഗം.
2022 സെപ്തംബറിലാണ് 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ' പുറത്തിറങ്ങിയത്. അമിതാഭ് ബച്ചൻ, നാഗാർജുന, ഷാരൂഖ് ഖാൻ, മൗനി റോയി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. ഏകദേശം 450 കോടിയോളമാണ് ചിത്രം ബോക്‌സോഫീസിൽ നിന്നും നേടിയത്.
Content Highlights: brahmastra 2 and 3 release date announced


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..