താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഒരിക്കലും ഏറ്റെടുക്കില്ല; ആഞ്ജലീനയുടെ ആരോപണങ്ങള്‍ക്കെതിരേ ബ്രാഡ് പിറ്റ്


Brad Pitt and Angelina Jolie

കോടതിയില്‍ നടി ആഞ്ജലീന ജോളി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബ്രാഡ് പിറ്റ്. അഭിഭാഷക ആനി കൈലി മുഖാന്തരമാണ് നടന്‍ പ്രതികരിച്ചത്. താന്‍ ചെയ്യാത്തതൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും കോടതിയെ ബോധിപ്പിക്കുമെന്നും ബ്രാഡ് പിറ്റ് പറഞ്ഞു.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് ബ്രാഡ് പിറ്റില്‍നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ആഞ്ജലീന കോടതിയില്‍ തുറന്ന് പറഞ്ഞത്. വിമാനത്തില്‍ വച്ചു നടന്ന മോശം അനുഭവമാണ് തന്നെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് ആഞ്ജലീന പറയുന്നു. വൈനറിയുടെ ഷെയര്‍ വിട്ടു നല്‍കുന്നതിന് കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖയില്‍ ഒപ്പ് വച്ചിരുന്നുവെന്നും ആഞ്ജലീന പറഞ്ഞു.

മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചു. വിമാനത്തില്‍ വച്ച് ആറ് മക്കളില്‍ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയില്‍ കയറിപ്പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചുവെന്നും ആഞ്ജലീന ആരോപിച്ചു. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരേ കുറ്റം ചുമത്തിയില്ലെന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു.

2004-ല്‍ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മില്‍ പ്രണയത്തിലാകുന്നത്. 2014 ഇവര്‍ വിവാഹിതരാകുകയും രണ്ട് വര്‍ഷം കഴിഞ്ഞ് വേര്‍പിരിയുകയും ചെയ്തു.

Content Highlights: Brad Pitt against Angelina Jolie allegation, court, winery case, domestic violence, abuse


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented