സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സിനിമാതാരമാണ് തപ്‌സി പന്നു. അതുകൊണ്ടുതന്നെ നിരവധി സൈബര്‍ ആക്രമണങ്ങളും താരം നേരിടുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ബോയ്‌ക്കോട്ട് ഥപ്പട് ഹാഷ്ടാഗ്.
തപ്‌സി നായികയാകുന്ന ഥപട് എന്ന ചിത്രം കാണുന്നത് വിലക്കണം എന്ന ആവശ്യമാണ് ഹാഷ്ടാഗിലൂടെ പലരും ആവശ്യപ്പെടുന്നത്. പൗരത്വബില്ലിനെതിരെ തപ്‌സി നടത്തിയ പ്രതിഷേധങ്ങളാണ് ഇതിനുകാരണം.
ജെ.എന്‍.യുവില്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ തപ്‌സി സന്ദര്‍ശിക്കുകയും അവരോടൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചത്. മുന്‍പ് ദീപിക പദുകോണിനെതിരെയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയിരുന്നു
അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപ്പട് ഫെബ്രുവരി 28 നാണ് റിലീസ് ചെയ്യുന്നത്. ദിയ മിര്‍സ, പവലി ഗുലാട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: boycott thappad movie taapsee pannu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..