പത്രസമ്മേളനത്തിനിടെ ടീപ്പോയിക്ക് മുകളിൽ നായകൻ കാൽവെച്ചു, ലൈ​ഗറിനെതിരെയും ബഹിഷ്കരണാഹ്വാനം


കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ലൈ​ഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യാമ്പെയിനിന് കാരണമായി.

ലൈഗർ സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും. വാർത്താസമ്മേളനത്തിലെ ഈ ഭാഗമാണ് വിവാദമായത് | ഫോട്ടോ: twitter.com/UmairSandu

പുതിയ ചിത്രങ്ങൾക്കെതിരെ സോഷ്യൽമീഡിയ വഴിയുള്ള ബഹിഷ്കരണാഹ്വാനം ട്രെൻഡായി മാറുകയാണ്. ലാൽ സിങ് ഛദ്ദയും രക്ഷാബന്ധനും വിക്രം വേദയുമാണ് ഇതുവരെ ബോയ്കോട്ട് ഹാഷ്ടാ​ഗിന്റെ ഇരകളായതെങ്കിൽ പുതിയൊരു ചിത്രംകൂടി ഈ ലിസ്റ്റിലേക്ക് വന്നിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് ആ സിനിമ.

പല കാരണങ്ങളാണ് ഇതിന് പറയുന്നത്. കഴിഞ്ഞദിവസം സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ഒരു കാരണം.കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ലൈ​ഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യാമ്പെയിനിന് കാരണമായി.

വിജയ് ദേവരകൊണ്ടയും ലൈ​ഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടിൽ നടന്ന ഒരു പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ രണ്ടുപേരും സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്കാരത്തെ അപമാനിക്കുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.

ആഗസ്റ്റ് 25നാണ് 'ലൈഗര്‍' തിയേറ്ററുകളിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് ഉള്‍പ്പടെയുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.

Content Highlights: boycott campaign against liger movie, vijay deverakonda, puri jagannath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented