രൺബീർ കപൂർ ബീഫ് ആരാധകൻ, ഈ പടം ഞങ്ങൾ കാണില്ല; ബ്രഹ്മാസ്ത്രയ്ക്കെതിരേയും ബഹിഷ്കരണാഹ്വാനം


വിജയ് ദേവരകൊണ്ട നായകനായ ലൈ​ഗർ, ലാൽ സിം​ഗ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3 എന്നീ ചിത്രങ്ങളും ബോയ്കോട്ട് ക്യാമ്പെയിനിന് ഇരകളാക്കപ്പെട്ടിരുന്നു.

ബ്രഹ്മാസ്ത്ര സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/aliabhatt/photos

ബോളിവുഡ് സിനിമകൾക്കെതിരെയുള്ള ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാവുകയാണ്. ബോളിവുഡിലെ സൂപ്പർതാര ചിത്രങ്ങൾ വരെ ബഹിഷ്കരണാഹ്വാനം നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മറ്റൊരു ചിത്രം കൂടി ബോയ്ക്കോട്ട് കായയിനിന്റെ ഇരയാവുകയാണ്. രൺബീർ കപൂർ-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ബ്രഹ്മാസ്ത്രയാണ് അത്.

തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് രൺബീർ പറയുന്ന പഴയ ഒരു വീഡിയോ ആണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രൺബീർ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാ​ഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാ​ഗ് കാമ്പെയിൻ നടക്കുന്നത്.

ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാ​ഗോടെയാണ് ബഹിഷ്കരണാഹ്വാനം നടക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്പ് റോക്ക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റർവ്യൂ ആയിരുന്നു ഇത്. സാമ്പത്തിക ബഹിഷ്കരണമാണ് ബോളിവുഡിന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയെല്ലാമാണെന്ന തരത്തിലാണ് പോസ്റ്റുകളും അവയ്ക്കൊപ്പമുള്ള തലക്കെട്ടുകളും.

വിജയ് ദേവരകൊണ്ട നായകനായ ലൈ​ഗർ, ലാൽ സിം​ഗ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3 എന്നീ ചിത്രങ്ങളും ബോയ്കോട്ട് ക്യാമ്പെയിനിന് ഇരകളാക്കപ്പെട്ടിരുന്നു. കരൺ ജോഹർ നിർമിച്ചതിനാലും ടീപ്പോയിൽ കാൽകയറ്റി വെച്ച് വിജയ് ദേ​വരകൊണ്ട വാർത്താസമ്മേളനം നടത്തിയതിനാലുമാണ് ലൈ​ഗറിന് വിനയായത്. ലാൽ സിം​ഗ് ഛദ്ദയാകട്ടെ ഫോറസ്റ്റ് ​ഗംപിന്റെ റീമേക്ക് എന്ന രീതിയിലാണ് ബോയ്കോട്ട് ക്യാമ്പെയിനിൽപ്പെട്ടത്.

സൽമാൻ ഖാൻ നായകനാവുന്ന ടൈ​ഗർ 3-യിൽ ഷാരൂഖ് ഖാൻ അതിഥിവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ ചിത്രത്തിൽ നിന്ന് ഷാരൂഖിനെ മാറ്റണമെന്നാവശ്യപ്പെട്ട് സൽമാൻ ഖാൻ ആരാധകർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഹാഷ്ടാ​ഗ് പ്രചാരണവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വി ഡോണ്ട് വാണ്ട് എസ്ആർകെ ഇൻ ടൈ​ഗർ 3 എന്ന ഹാഷ്ടാ​ഗിലാണ് പോസ്റ്റുകൾ പ്രചരിച്ചത്.

Content Highlights: boycott campaign against brahmastra, ranbir kapoor, alia bhatt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented