ബോയപട്ടി ശ്രീനു- റാം പോതിനേനി ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയിൽ നിന്ന്
തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ ബ്ലോക്ക്ബസ്റ്റർ സ്പെഷ്യലിസ്റ്റ് ബോയപ്പട്ടി ശ്രീനുവിൻ്റെ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ ലോഞ്ചിംഗും പൂജയും നടന്നു. യുവ സൂപ്പർസ്റ്റാർ റാം പോത്തിനേനിയാണ് ചിത്രത്തിലെ നായകൻ. ശ്രീനുവിന്റെ പത്താമത്തെ ചിത്രമാണ് ഇത്. ശ്രീനിവാസ സിൽവർ സ്‌ക്രീൻസ് ബാനറിന് കീഴിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ 'ബോയപട്ടി-റാപോ' എന്നാണ് താത്കാലിക പ്രൊഡക്ഷൻ ടൈറ്റിൽ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ഒൻപതാമത് ചിത്രമാണ് ഇത്. പവൻ കുമാർ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ഭദ്ര, തുളസി, സിംഹം, ലെജൻഡ്, സരൈനോടു, ജയ ജാനകി നായക, അഖണ്ഡ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന തെലുങ്ക് സിനിമയുടെ തിയേറ്റർ വ്യവസായത്തെ തിരിച്ച് സുശക്തമാക്കാൻ കാരണമായ ചിത്രമെന്ന പ്രത്യേകതയും ഉണ്ട് അഖണ്ഡക്ക്. ഒ.ടി.ടി.യിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകർ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ കണ്ട ചിത്രമെന്ന ദേശീയ റെക്കോർഡും അഖണ്ഡ സ്വന്തമാക്കിയിരുന്നു.

തെലുങ്ക് സിനിമയുടെ പുത്തൻ തലമുറയിലെ ഏറ്റവും തിളങ്ങുന്ന പേരായി ഉയർന്ന് കൊണ്ടുവരുന്ന പേരാണ് യുവ സൂപ്പർസ്റ്റാർ റാം പൊത്തിനേനി. യൂട്യൂബിലൂടെയും ടിവിയിലൂടെയും ഹിന്ദി ഡബ്ബിംഗ് ചിത്രങ്ങളിലൂടെ വൻ പാൻ ഇന്ത്യൻ തരംഗമാണ് റാം പൊത്തിനേനി നിലവിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ 'വാറിയർ' ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ്. ഇതിന് ശേഷം റാം ചെയ്യുന്ന ഇരുപതാമത് ചിത്രമാണ് ഈ ചിത്രം.
ഈ മൂവരുടെയും മെഗാകൂട്ടുകെട്ട് ഒന്നിക്കുന്നത് തെലുങ്ക് സിനിമാലോകം അങ്ങേയറ്റം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ചിത്രത്തിനെ കുറിച്ച് ശ്രീനിവാസ ചിറ്റൂരിയുടെ വാക്കുകൾ ഇങ്ങനെ, "അങ്ങേയറ്റം സന്തോഷത്തോടെയും പ്രതീക്ഷയോടെയാണ് ഞങൾ ഈ പുതിയ ചിത്രം ബോയപ്പെട്ടി ശ്രീനുവിനൊപ്പം അവതരിപ്പിക്കുന്നത്. അതുപോലെ വളരെ സന്തോഷകരമായ കാര്യമാണ് വാരിയറിന് ശേഷം റാമിനോടൊപ്പം തുടരെ രണ്ടാമത്തെ ചിത്തിനായി ഇത്രവേഗം വീണ്ടും ഒന്നിക്കാൻ കഴിയുന്നത്. ഞങ്ങളുടെ ബാനറിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രസ്റ്റീജ് ചിത്രമാണ്. വളരെ ഹൈ ലെവൽ ടെക്നിക്കൽ ടീമും ഉയർന്ന മുതൽമുടക്കുമാണ് ഈ ചിത്രത്തിനായി ഒരുക്കുന്നത്. ലോകമെമ്പാടും തെലുങ്ക് ഭാഷക്ക് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാം ചിത്രം റിലീസ് ചെയ്യുന്നുണ്ട്".

വളരെ ഗംഭീര സ്കെയിലിലുള്ള ഒരു മാസ് ചിത്രമാണ് ബോയപെട്ടി ഒരുക്കിയിരിക്കുന്നത് എന്നും നിർമാതാക്കളും നായകൻ റാമും അദ്യകൂടികാഴ്ചയിൽ തന്നെ 'ഓ കേ' പറയുകയും ചെയ്തു എന്നാണ് അണിയറ റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, നായിക, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ വരുംനാളുകളിൽ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പി ആർ ഒ മഞ്ജു ഗോപിനാഥ്
Content Highlights: boyapati sreenu, ram pothineni new telugu movie started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..