ബോയപതി ശ്രീനു, ശ്രീനിവാസ ഛിറ്റൂരി, റാം പോതിനേനി
മുൻനിര സംവിധായകൻ ബോയപതി ശ്രീനുവും നടൻ റാം പോത്തിനേനിയും നിർമ്മാതാവ് ശ്രീനിവാസ ഛിറ്റൂരിയും പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔപചാരിക പ്രഖ്യാപനം നടന്നു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. തെലുങ്ക്,കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിലെ നായികയും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുന്നതാണ്.
എൻ ലിംഗുസാമി സംവിധാനം ചെയ്യുന്ന ദി വാറിയറാണ് റാം പോത്തിനേനിയുടെ പുതിയ ചിത്രം. ശ്രീനിവാസ സിൽവർ സ്‌ക്രീന്റെ ബാനറിൽ ശ്രീനിവാസ ഛിറ്റൂരി തന്നെയാണ് ചിത്രത്തിന്റെ നിർമാണം. നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച സമീപകാല ഇൻഡസ്‌ട്രി ഹിറ്റ് 'അഖണ്ഡ'യാണ് ബോയപതി ശ്രീനുവിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്
Content Highlights : Boyapati Sreenu Ram Pothineni and Producer Srinivasaa Chhitturi Come Together For a Pan Indian Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..