മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വൺ’ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ റീമേക്കിനുള്ള അവകാശമാണ് ബോണി കപൂർ നേടിയിരിക്കുന്നത്.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിട്ട വണ്ണിന്റെ തിരക്കഥ ഒരുക്കിയത് ബോബി–സഞ്ജയ് ടീം ആയിരുന്നു. നിമിഷ സജയൻ. മുരളി ഗോപി, മാമൂക്കോയ, മാത്യൂസ്, ഇഷാനി കൃഷ്ണകുമാർ ബിനു പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ വേഷമിട്ടത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയായിരുന്നു നിര്‍മ്മാണം. തീയേറ്ററിനിന് പുറമേ ചിത്രം വൈകാതെ നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. 

നേരത്തെ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിന്റെ റീമേക്ക്  അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മകളും നടിയുമായ ജാൻവി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കാനാണ് അ​ദ്ദേഹം പദ്ധതിയിടുന്നത്. 

അജിത് നായകനാകുന്ന വാലിമൈ ആണ് ബോണി കപൂറിന്റെ നിർമാണത്തിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

content highlights : boney kapoor to remake mammoottys one in hindi